കേരള ടീം മുന്‍ കാപ്റ്റന്‍ പി രവിയച്ചൻറെ സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് ; വിടവാങ്ങിയത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളി
സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലിയം തറവാട്ടില്‍ കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി രവിയച്ചൻ (96) അന്തരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ് രവിയച്ചൻ. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമിലെ അംഗവുമായിരുന്നു. ബാറ്റ്‌സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടില്‍ എത്തിക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലിയം തറവാട്ടില്‍ നടക്കും. […]
Continue Reading