CAA സമരത്തിൽ നിന്നും കോൺഗ്രസ് എന്തിനു പിന്മാറിയെന്ന് പിണറായി

പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൽ നിന്ന് കോൺഗ്രസ് എന്തിനു പിന്മാറിയെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കണെമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യ വ്യാപകമായി നടന്ന സമരങ്ങളിൽ ഇടതുപക്ഷം മാത്രമാണ് ഉറച്ചു നിന്നതു. കോൺഗ്രസ് പാതിവഴിയിൽ പിന്മാറുകയാണുണ്ടായത്. സിഎഎ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടോ എന്നും ചോദിച്ചു. രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരല്ല ഞങ്ങളെന്നും നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലും അന്വേഷണവും […]

Continue Reading

CAA യെ കുറിച്ച് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി

പൗരത്വ നിയമത്തെക്കുറിച്ചുൾപ്പെടെ ഒന്നും മിണ്ടാതെ വീണ്ടും രാഹുൽ ഗാന്ധിയുടെ വയനാട്‌ റോഡ്‌ ഷോ. പതിവുപോലെ മുസ്ലിം ലീഗിന്റെയും യുഡിഎഫിലെ മറ്റു ഘടക കക്ഷികളുടെയും കോൺഗ്രസിന്റെയും കൊടികളൊഴിവാക്കിയാണ് പരിപാടി നടന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവെങ്കിലും രാഷ്ട്രീയ വിശദീകരണങ്ങളൊന്നും രാഹുൽ ഗാന്ധി നൽകിയില്ല. വന്യജീവി സംഘർഷം സങ്കീർണ്ണപ്രശ്നമെന്ന് പറഞ്ഞ രാഹുൽ രാത്രിയാത്ര പ്രശ്നം അധികാരത്തിലെത്തിയാൽ പരിഹരിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ തവണ പറഞ്ഞ വാഗ്ദാനങ്ങൾ പലതും ഇത്തവണയും ആവർത്തിച്ചു. കൊടി വേണ്ടെന്ന യുഡിഎഫ്‌ ഔദ്യോഗിക തീരുമാനം വന്നതോടെ കടുത്ത അതൃപ്തിയിലാണ് മുസ്ലിം […]

Continue Reading

ലീഗ് കൊടികളൊഴിവാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്റെ കൊടികളൊഴിവാക്കി വയനാട്ടിൽ യുഡിഎഫിന്റെ് റോഡ് ഷോ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിച്ചത് ഉത്തരേന്ത്യയില്‍ തിരിച്ചടിയായെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ടായിരുന്നു. അതിനാൽ ഇത്തവണ നേരത്തെ തന്നെ കൊടികൾ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. കൊടികള്‍ ഒഴിവാക്കിയതില്‍ ലീഗില്‍ ശക്തമായ അതൃപ്തി നിലനിൽക്കുകയാണ്. ലീഗിനെ ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റേയും കൊടികളൊഴിവാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ റോഡ് ഷോ. ചിഹ്നമുള്ള കൊടികള്‍ മാത്രം പ്രചാരണത്തില്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ഇതിനെ തുടര്‍ന്നാണ […]

Continue Reading