കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; 73 മരണം; 28 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; വീണ്ടും ഉരുൾപൊട്ടൽ

വയനാട് ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ മരണം 73 ആയി. ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കുപ്രകാരം 116 പേരെ പരുക്കളോടെ രക്ഷപ്പെടുത്തി. മരിച്ചവരിൽ 28 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 46 മൃതശരീരങ്ങൾ ഉണ്ട്. ഇനിയുമേറെ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. കൂടാതെ അപകടത്തിൽ ചാലിയാർ പുഴയിലൂടെ 11 മൃതദേഹങ്ങൾ മലപ്പുറത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മാത്രം 25 മൃതദേഹങ്ങൾ കണ്ടെത്തി. ഉരുൾപൊട്ടലുണ്ടായ മേഖലയിൽ ഏകദേശം 400ഓളം വീടുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉച്ചയോടെ മുണ്ടക്കൈ പുഴയിൽ […]

Continue Reading

നിരാശയോടെ കേരളം ; സിഗ്നൽ ലഭിച്ച ഒരിടത്തും അർജുന്റെ ലോറി ഇല്ല

ഷിരൂരിൽ സിഗ്നൽ ലഭിച്ച ഇടങ്ങളിലൊന്നും ലോറി കണ്ടെത്താനായില്ല. നിലവില്‍ പുഴക്കരയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതീക്ഷ കൈവിടില്ലെന്നും പുഴയില്‍ പരിശോധനയ്ക്കായി പുതിയ യന്ത്രങ്ങള്‍ എത്തിക്കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു. റഡാര്‍ സിഗ്നല്‍ ലഭിച്ചിരുന്ന സ്ഥലങ്ങളിളെല്ലാം പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല. ദൃക്‌സാക്ഷികൾ ഉൾപ്പെടെ സംശയം രേഖപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ നദീ തീരത്തു നിന്നും സിഗ്നൽ ലഭിച്ചിട്ടുണ്ട്. അവിടെ പരിശോധന നടത്തി വരികയാണ്. നാളെ കൂടുതൽ വിദഗ്ധരും സാങ്കേതിക പ്രവർത്തകരും […]

Continue Reading

വടക്കൻ കേരളത്തിൽ വീണ്ടും കാലവർഷം ശക്തമാകുന്നു ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം,കോഴിക്കോട്, വായനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.

Continue Reading

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ ക്ലാസ്സുകൾ, മദ്രസകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്ച (2024 ജൂലൈ 19) കണ്ണൂരിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ കാസർഗോഡ് ജില്ലയിൽ കോളജുകൾക്ക് അവധി ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Continue Reading

മാലിന്യ നിർമാർജനത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കാതെ റെയിൽവെ : തെളിവുകൾ പുറത്ത്

മാലിന്യനിർമാജന വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി റെയിൽവേ സഹകരിക്കുന്നില്ലെന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലുള്ള രേഖകൾ മാധ്യമങ്ങൾ പുറത്തുവിട്ടു. റെയിൽവേയുമായി ബന്ധപ്പെട്ട മാലിന്യ വിഷയം കൈകാര്യം ചെയ്യുന്നതിന് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാലിന്യനീക്കത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് യോ​ഗത്തിൽ അവതരിപ്പിച്ചതായി ഈ യോ​ഗത്തിന്റെതായി പുറത്തുവന്ന മിനുട്ട്സ് വ്യക്തമാക്കുന്നു. എന്നാൽ ഈ യോ​ഗത്തിൽ റെയിൽവേ ഉന്നത ഉദ്യോ​ഗസ്ഥർ ആരും പങ്കെടുത്തില്ല. അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത […]

Continue Reading

ഇരട്ടിയാക്കി തൊഴിൽനികുതി

തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന തൊഴിൽനികുതി (പ്രൊഫഷണൽ ടാക്സ്) വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 12,000 രൂപമുതൽ ഒരുലക്ഷം രൂപവരെ പ്രതിമാസ വരുമാനമുള്ളവരിൽനിന്ന് നിലവിലുള്ളതിന്റെ ഇരട്ടിയായി നികുതി ഈടാക്കാനാണ് തീരുമാനം. ഒക്ടോബർ ഒന്നുമുതൽ പരിഷ്കരിച്ച തൊഴിൽനികുതി പ്രാബല്യത്തിൽ വരും. 11,999 രൂപ മാസ ശമ്പളമുള്ളവർ നികുതി വർധനയുടെ പരിധിയിൽ വരില്ല. ഒരുലക്ഷം മുതൽ ഒന്നേകാൽലക്ഷം രൂപവരെ വരുമാനമുള്ളവരിൽനിന്നും ഈടാക്കുന്ന 1000 രൂപയും ഒന്നേകാൽ ലക്ഷത്തിനു മുകളിലുള്ളവർ നൽകേണ്ട 1250 രൂപയും നിലവിൽ വർധിപ്പിച്ചിട്ടില്ല.. ഭരണഘടനാവ്യവസ്ഥയനുസരിച്ച് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ 2500 രൂപവരെ […]

Continue Reading

ചികിത്സയിലുള്ള 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട് ചികിത്സയിലുള്ള 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിൽ നിന്ന് നടത്തിയ PCR പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ആശുപത്രിയിലെ ലാബിൽ നിന്നുംതന്നെ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് PCR പരിശോധന ആവശ്യമായിരുന്നു. ചികിത്സയിലുള്ള 12 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയിപ്പോൾ വെന്റിലേറ്ററിലാണുള്ളത്. പ്രദേശത്തെ ഒരു കുളത്തിൽ കുളിച്ചതിനുശേഷമനു ശേഷമാണ് പനിയുൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽപ്രവേശിപ്പിച്ചത്. എന്നാൽ ആ കുളത്തിൽനിന്നും കുളിച്ച മറ്റാർക്കും നിലവിൽ രോഗ ലക്ഷണങ്ങൾ ഇല്ല.

Continue Reading

സഹമന്ത്രിസ്ഥാനം മാത്രം ലഭിച്ചതിൽ അതൃപ്‌തി ; മന്ത്രിസ്ഥാനം ഒഴിവാക്കിത്തരണമെന്ന് സുരേഷ് ഗോപി

കേന്ദ്രമന്ത്രിസഭയിൽ ആഗ്രഹിച്ച പരിഗണന ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി. കേരളത്തിൽ ആദ്യമായി തൃശ്ശൂരിൽ അകൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. അതൃപ്തി കാരണം സഹമന്ത്രി സ്ഥാനത്തു നിന്നും ഒഴിയാൻ തയ്യാറെടുക്കുന്നതായാണ് വിവരം. ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ സുരേഷ് ഗോപി ഈ ആവശ്യം മുന്നോട്ടുവെച്ചു. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കാൻ മന്ത്രി സ്ഥാനം തടസമാണെന്നും അതിനാലാണ് ഒഴിവാക്കാൻ ആവശ്യപ്പെടുന്നതെന്നും സുരേഷ്‌ഗോപിയുടെ ബന്ധപ്പെട്ടവർ പറയുന്നു. തൃശ്ശൂരിൽ എൽഡിഎഫിനെയും യുഡിഎഫിനെയും മറികടന്ന് നേടിയ വിജയത്തിന്റെ മാധുര്യത്തിൽ […]

Continue Reading

എസ്എസ്എൽസി റിസൾട്ട് പ്രഖ്യാപിച്ച ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു പിതാവിന്റെ കുറിപ്പ് വൈറൽ

ഫുൾ എ പ്ലസ് ഒന്നുമില്ല., രണ്ട് എ പ്ലസ് , ബാക്കി എ യും , ബി യും. എങ്കിലും ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു എന്ന് പറയുന്ന പോസ്റ്റിൽ എ പ്ലസിനെക്കാൾ മകന്റെ സഹജീവികളോടുള്ള സ്നേഹത്തിനാണ് ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നതെന്ന് മുഹമ്മദ് അബ്ബാസ് എന്ന പിതാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ രൂപം: ഫുൾ എ പ്ലസ് ഒന്നുമില്ല.രണ്ട് എ പ്ലസ് , ബാക്കി എ യും […]

Continue Reading

സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്

മുസ്ലിം ലീഗ് സമസ്തയ്ക്കെതിരെ വലിയ പടയൊരുക്കത്തിനു ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ സമസ്തയിൽ നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നാണ് ലീഗ് വിലയിരുത്തൽ. ലീഗിനെതിരെ നിൽക്കുന്നത് സമസ്തയ്ക്ക് ദോഷമായി ഭവിക്കുമെന്നുമുള്ള വാട്ട്സാപ്പ് സന്ദേശമാണ് പുറത്തുവരുന്നത്. ലീഗിനെതിരെ നിന്നാൽ സമസ്ത വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നാണ് മുസ്ലിം ലീഗ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നത്. സമസ്ത പണ്ഡിതന്മാരെ പള്ളിയിൽ കയറ്റില്ല യത്തീംഖാനയിൽ പ്രശ്നമുണ്ടാക്കും പലയിടത്തും സമസ്ത ഒറ്റപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളാണ് സമൂഹ മാധ്യമ ഗ്രുപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത്. മുസ്ലിം ലീഗിന്റെ ചർച്ചകളിൽ സമസ്ത പങ്കുകൊള്ളാത്തതിലുമുള്ള […]

Continue Reading