എൽഡിഎഫിന് പ്രതീക്ഷയേകി CAA പ്രതിഷേധ റാലികളിൽ വൻ ജനമുന്നേറ്റം

എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച CAA വിരുദ്ധ റാലികളിൽ വർധിച്ച ജന പങ്കാളിത്തം തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എൽഡിഎഫിന് പ്രതീക്ഷയേകുന്നു. പൗരത്വവിഷയം ചർച്ചയാക്കരുതെന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുമ്പോൾ മതത്തിന്റെപേരിൽ ജനങ്ങളെ വിഭജിക്കുന്ന നിയമഭേദഗതിക്കെതിരെ പ്രതിരോധം തീർക്കുകയാണ് എൽഡിഎഫ്‌. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിഗതികൂലമായി ബാധിക്കുന്ന മോദിയുടെ ഈ കരിനിയമത്തെ തുറന്നെതിർത്ത്‌ എൽഡിഎഫ്‌ സംഘടിപ്പിച്ച പൗരത്വസംരക്ഷണ ബഹുജന റാലികളിലും നൈറ്റ്‌ മാർച്ചുകളിലും വൻ ജനവികാരമാണ്‌ അലയടിക്കുന്നത്. മൃദു ഹിന്ദുത്വത്തിലൂന്നിയ കോൺഗ്രസ്സ് സമീപനത്തിൽ നിന്ന് വ്യത്യസ്തമായ CAA യിൽ […]

Continue Reading

CAA പ്രതിരോധവുമായി കണ്ണൂരിൽ മഹാറാലി

മതത്തെ വിധ്വേഷത്തിനും വിഭജനത്തിനും ഉപയോഗിക്കുന്നതിനെതിരെ കണ്ണൂരിന്റെ പ്രതിരോധക്കോട്ട തീർത്തു എൽഡിഎഫ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂരിൽ സംഘടിപ്പിച്ച മഹാറാലിയിൽ ലക്ഷങ്ങളുടെ അഭൂതപൂർവമായ പങ്കാളിത്തമാണ് ഉണ്ടായത്. ഭരണഘടനാവിരുദ്ധവും മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിനുമുന്നിൽ ഒരുകാരണവശാലും മുട്ടുമടക്കാൻപോകുന്നില്ലെന്ന്‌ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇടതുപക്ഷം ഒരിക്കലും നിശബ്ദരാകാൻപോകില്ല. ജനങ്ങളെയാകെ ഒരുമിപ്പിച്ചുള്ള പോരാട്ടം തുടരുകയും ശക്തമാക്കുകയും ചെയ്യും. ഇതിന്റെ മുൻനിരയിൽ എൽഡിഎഫും എൽഡിഎഫ്‌ സർക്കാരുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ജീവിച്ചതുപോലെ ഇന്ന്‌ […]

Continue Reading