മണിക്കൂറുകളോളം ചെളിയിൽ പൂണ്ടയാളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

Keralam

വയനാട് ഉരുൾപൊട്ടലിൽ മണിക്കൂറുകളോളം ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി. സഹായത്തിനായി ചെളിയിൽ പൂണ്ട്കിടക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഫയർആൻഡ് റെസ്ക്ക്യു ടീമാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

പ്രഥമ ശുശ്രൂഷ നൽകി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യം പുറപ്പെട്ടു.

Leave a Reply