കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; 73 മരണം; 28 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; വീണ്ടും ഉരുൾപൊട്ടൽ

Keralam

വയനാട് ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ മരണം 73 ആയി. ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കുപ്രകാരം 116 പേരെ പരുക്കളോടെ രക്ഷപ്പെടുത്തി. മരിച്ചവരിൽ 28 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 46 മൃതശരീരങ്ങൾ ഉണ്ട്. ഇനിയുമേറെ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. കൂടാതെ അപകടത്തിൽ ചാലിയാർ പുഴയിലൂടെ 11 മൃതദേഹങ്ങൾ മലപ്പുറത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മാത്രം 25 മൃതദേഹങ്ങൾ കണ്ടെത്തി.

ഉരുൾപൊട്ടലുണ്ടായ മേഖലയിൽ ഏകദേശം 400ഓളം വീടുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉച്ചയോടെ മുണ്ടക്കൈ പുഴയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായത്ര ക്ഷാപ്രവർത്തനത്തേയും ബാധിക്കുന്നുണ്ട്. അതിനിടെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയ സൈന്യത്തിന്റെ നേതൃത്വത്തിൽ മുണ്ടക്കൈയിലേക്കുള്ള താൽക്കാലിക പാലം പണി നടക്കുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുൾപൊട്ടൽ. 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി.

Leave a Reply