നിരാശയോടെ കേരളം ; സിഗ്നൽ ലഭിച്ച ഒരിടത്തും അർജുന്റെ ലോറി ഇല്ല

Keralam

ഷിരൂരിൽ സിഗ്നൽ ലഭിച്ച ഇടങ്ങളിലൊന്നും ലോറി കണ്ടെത്താനായില്ല. നിലവില്‍ പുഴക്കരയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതീക്ഷ കൈവിടില്ലെന്നും പുഴയില്‍ പരിശോധനയ്ക്കായി പുതിയ യന്ത്രങ്ങള്‍ എത്തിക്കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു.

റഡാര്‍ സിഗ്നല്‍ ലഭിച്ചിരുന്ന സ്ഥലങ്ങളിളെല്ലാം പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല. ദൃക്‌സാക്ഷികൾ ഉൾപ്പെടെ സംശയം രേഖപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ നദീ തീരത്തു നിന്നും സിഗ്നൽ ലഭിച്ചിട്ടുണ്ട്. അവിടെ പരിശോധന നടത്തി വരികയാണ്. നാളെ കൂടുതൽ വിദഗ്ധരും സാങ്കേതിക പ്രവർത്തകരും പരിശോധനയിൽ പങ്കെടുക്കും. കരയിലെ പരിശോധന ഇന്ന് രാത്രിയോടെ നിർത്താനാണ് സാധ്യത. ഇപ്പോഴും ഗംഗാവാലി പുഴയില്‍ സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തുന്നുണ്ട്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് ഡൈവേഴ്‌സ് പരിശോധന നടത്തുന്നത്.

അര്‍ജുന്റെ ലോറിയില്‍ 300 കഷ്ണം തടികളാണ് ഉണ്ടായിരുന്നത്. ഇതിനാല്‍ തന്നെ ലോറി മറിഞ്ഞ് പുഴയിലേക്ക് വീഴാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കരയില്‍ തന്നെ തെരച്ചില്‍ നടത്തിയത്.

Leave a Reply