കോഴിക്കോട് ചികിത്സയിലുള്ള 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിൽ നിന്ന് നടത്തിയ PCR പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ആശുപത്രിയിലെ ലാബിൽ നിന്നുംതന്നെ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് PCR പരിശോധന ആവശ്യമായിരുന്നു.
ചികിത്സയിലുള്ള 12 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയിപ്പോൾ വെന്റിലേറ്ററിലാണുള്ളത്. പ്രദേശത്തെ ഒരു കുളത്തിൽ കുളിച്ചതിനുശേഷമനു ശേഷമാണ് പനിയുൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽപ്രവേശിപ്പിച്ചത്. എന്നാൽ ആ കുളത്തിൽനിന്നും കുളിച്ച മറ്റാർക്കും നിലവിൽ രോഗ ലക്ഷണങ്ങൾ ഇല്ല.