കേരള സർവ്വകലാശാല സെനറ്റ് നിയമനം : ഗവർണ്ണർക്ക് കനത്ത തിരിച്ചടി

Keralam

കേരള സര്‍വകലാശാല സെനറ്റ് നിയമനം ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി.

ബിജെപി – ആർഎസ്സെസ്സ് അനുകൂലികളായവരെ നിയമിച്ച നടപടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. പുതിയ നാമനിര്‍ദേശം ആറാഴ്ചയ്ക്കകം നല്‍കാനും ഉത്തരവുണ്ട്.

തുടർച്ചയായി വരുന്ന ഗവർണർക്കെതിരെയുള്ള കോടതി വിധികൾ സർക്കാരിനും ഭരണ രാഷ്ട്രീയ നേതൃത്വത്തിനും വലിയ രാഷ്ട്രീയ മൈലേജാണ് നൽകുന്നത്. സെനറ്റ് നിയമനം സംബന്ധിച്ച ഉത്തരവ് പിൻവലിക്കുന്നതുവരെ ഗവർണറെ തെരുവിൽ തടയുമെന്നു എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു.

Leave a Reply