നടൻ ഷെയ്ൻ നിഗമിനെതിരെ സൈബർ ആക്രമണം : പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളുമെന്നു താരം

ചലച്ചിത്രതാരം ഉണ്ണിമുകുന്ദനെ നിർമാണ കമ്പനിയായ UMF ൻ്റെ പേരിൽ അശ്ളീല ചുവയോടെ അധിക്ഷേപിച്ചെന്ന് കാണിച്ച്‌ നടൻ ഷെയ്ൻ നിഗമിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി താരം. മഹിയും ഉണ്ണി ചേട്ടനുമെല്ലാം സുഹൃത്തുക്കളാണ്. വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുകയും തെറ്റായ ദിശയിലേക്ക് ചിലർ കൊണ്ട് എത്തിക്കുകയും ചെയ്തു. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും…തള്ളണം… എന്നാണ് ഷൈൻ നിഗം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അതിനിടെ താരത്തിന്റെ പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയ്തു കടുത്ത അധിക്ഷേപമാണ് […]

Continue Reading

ബലാത്സംഗം, വധശ്രമം ; കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്‌. ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. 2022 ജൂലൈ 4നാണ് കേസിനാസ്പദമായ സംഭവം. എം.എല്‍.എ ഒന്നിലേറെ തവണ യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് കുറ്റപത്രത്തിലുള്ളത്. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കൂടാതെ, കോവളത്ത് […]

Continue Reading

കേരള സർവ്വകലാശാല സെനറ്റ് നിയമനം : ഗവർണ്ണർക്ക് കനത്ത തിരിച്ചടി

കേരള സര്‍വകലാശാല സെനറ്റ് നിയമനം ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. ബിജെപി – ആർഎസ്സെസ്സ് അനുകൂലികളായവരെ നിയമിച്ച നടപടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. പുതിയ നാമനിര്‍ദേശം ആറാഴ്ചയ്ക്കകം നല്‍കാനും ഉത്തരവുണ്ട്. തുടർച്ചയായി വരുന്ന ഗവർണർക്കെതിരെയുള്ള കോടതി വിധികൾ സർക്കാരിനും ഭരണ രാഷ്ട്രീയ നേതൃത്വത്തിനും വലിയ രാഷ്ട്രീയ മൈലേജാണ് നൽകുന്നത്. സെനറ്റ് നിയമനം സംബന്ധിച്ച ഉത്തരവ് പിൻവലിക്കുന്നതുവരെ ഗവർണറെ തെരുവിൽ തടയുമെന്നു എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു.

Continue Reading

‘കോടാനുകോടി പേരുകളുണ്ടായിട്ടും എന്തുകൊണ്ട് ഈയൊരു മനുഷ്യന് മോഹൻലാലെന്ന് പേരിട്ടു എന്ന് ചിന്തിച്ചിട്ടുണ്ടോ?’; ആരാധകന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

മോഹൻലാലിനു പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റുകളാൽ ഇന്ന് സോഷ്യൽ മീഡിയ നിറയുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ താരത്തിന് ആശംസകളുമായി രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മഞ്ജു വാരിയർ, സ്പീക്കർ എഎൻ ഷംസീർ തുടങ്ങിയവർ ആശംസകൾ നേർന്നു. പിറന്നാൾ സമ്മാനായി കിരീടത്തിലെ ശ്രെദ്ധേയമായ “കിരീടം പാലം” ടൂറിസ്റ്റു കേന്ദ്രമാക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ […]

Continue Reading

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച അഞ്ചുവയസുകാരി മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ എട്ടു ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു കുട്ടി. വേനലില്‍ വീടിന് സമീപത്തെ വറ്റി കെട്ടിക്കിടക്കുന്ന കടലുണ്ടി പുഴയില്‍ നിന്ന് കുളിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. അഞ്ച് ദിവസത്തിന് ശേഷം കുട്ടിയെ കടുത്ത തലവേദനയും […]

Continue Reading

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു ഇറാൻ മാധ്യമങ്ങൾ. അസർബൈജാനിൽ ഹെലോകോപ്റ്റർ തകർന്നു അപകടത്തിലാണ് മരണം. വിദേശകാര്യമന്ത്രി ഹുസൈന്‍ അമീർ അബ്ദുള്ളയും കൊല്ലപ്പെട്ടു. ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് പ്രതികൂലമായ കാലാവസ്ഥ കാരണം ഏറെ വൈകിയാണ് രക്ഷ പ്രവർത്തകർ അപകട സ്ഥലത്ത് എത്താൻ കഴിഞ്ഞത്. തിരച്ചിലില്‍ താപ ഉറവിടം കണ്ടെത്തിയതായി തുര്‍ക്കി നേരത്തെ അറിയിച്ചിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തിയത്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്. ഇറാന്റെ തെക്കന്‍ അസര്‍ബൈജാന്‍ […]

Continue Reading

കേരളത്തിൽ നാളെ മുതൽ അതിശക്തമായ മഴയ്ക്ക സാധ്യത; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കാണ് തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും. അതിലൂടെ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സംഭവിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 19, 20 തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ […]

Continue Reading

പകർച്ചപ്പനിയിൽ കരുതൽ വേണമെന്ന് മന്ത്രി വീണ ജോർജ്

മഞ്ഞപ്പിത്തത്തിനും പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ പൊതു ജലസ്രോതസുകൾ ബന്ധപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ തന്നെ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജനുവരി മാസത്തിൽത്തന്നെ സംസ്ഥാനത്ത് ആരോഗ്യജാഗ്രതാ കലണ്ടർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. കൃത്യമായ നിർദേശങ്ങൾ അതാത് ഘട്ടങ്ങളിൽ ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. വീണ ജോർജ് വ്യക്തമാക്കി. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ട്. അവിടങ്ങളിലുൾപ്പെടെ ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ജാഗ്രത […]

Continue Reading

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഇന്ന് മന്ത്രിയുമായി നിർണായക ചർച്ച

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരം പരിഹരിക്കാൻ ഇന്ന് നിർണായക യോഗം. ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും മുഴുവൻ യൂണിയനുകളുമായും ഗതാഗതമന്ത്രിയുടെ ചേമ്പറിൽ വൈകീട്ട് മൂന്ന് മണിക്കാണ് ചർച്ച നടക്കുക. പരിഷ്കാരത്തിൽ ഇളവുകൾ ഉണ്ടായില്ലെങ്കിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധം തുടർന്നേക്കും. തുടക്കം മുതൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് സംഘടനകൾ. പുതിയ പരിഷ്ക്കരണം പൂർണമായും പിൻവലിക്കണെമെന്നാണ് ഐ എൻ ടി യു സിയുടെയും സ്വതന്ത്ര സംഘടനകളുടേയും നിലപാട്. എന്നാൽ […]

Continue Reading

വാട്ടർ തീം പാർക്കിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രൊഫസറെ റിമാൻഡ് ചെയ്തു

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമ പരാതി. കണ്ണൂർ തളിപ്പറമ്പ് വിസ്മയ പാർക്കിലാണ് സംഭവം. പഴയങ്ങാടി എരിപുരം സ്വദേശിയും കാസര്‍ഗോഡ് പെരിയ കേന്ദ്ര സർവകലാശാലാ പ്രൊഫസറുമായ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിൽ. പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു.നേരത്തെയും വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

Continue Reading