കാസർഗോഡ് മോക് പോളിൽ ബി ജെ പിക്ക് അധിക വോട്ട് ; പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

Keralam

കാസർഗോഡ് പാർലിമെന്റ് മണ്ഡലത്തിൽ മോക് പോളിങ്ങിൽ ബി ജെ പിക്ക് അധിക വോട്ട് ലഭിച്ച സംഭവത്തിൽ അടിയന്തര പരിശോധന നടത്തണമെന്ന് സുപ്രീകോടതി തെരെഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം മുഴുവൻ വിവിപാറ്റ് റെസിപ്പ്ടുകൾ കൂടി എണ്ണണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം.

ഇതിൽ വാദം കേൾക്കുന്നതിനിടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ്‌ കോടതി മുൻപാകെ വിഷയം ഉന്നയിച്ചത്, ഇലക്ട്രോണിക് മെഷീനിൽ കൃത്രിമം നടക്കാനുള്ള സാധ്യതയായാണ്പ്രശാന്ത് ഭൂഷൺ ഇത് ഉദാഹരിച്ചതു. ഇതേ തുടർന്നാണ് വിഷയം പരിശോധിക്കണമെന്നു സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. അരുതാത്തതൊന്നും സംഭവിക്കുന്നില്ലെന്നു ഉറപ്പു വരുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാസർഗോഡ് മണ്ഡലത്തിൽ മോക് പോളിംഗ് നടന്നപ്പോൾ ബിജെപി ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ അധിക വോട്ടു ലഭിച്ചത്. നാലു വോട്ടിങ് എന്ത്രത്തിലാണ് ആക്ഷേപം ഉയർന്നത്. എൽഡിഎഫും യുഡിഎഫും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹത്തിന് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

Leave a Reply