ദില്ലി മദ്യനയ അഴിയമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജൂഡിഷ്യല്‍ കസ്റ്റഡി തുടരുന്നതിനിടെ ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി ഇന്ന് വാര്‍ത്ത സമ്മേളനം നടത്തും. വാര്‍ത്താ സമ്മേളനത്തിൽ നിര്‍ണായക വെളിപ്പെടുത്തലടക്കം ഉണ്ടാകുമെന്നാണ് അഭ്യൂഹം. അതേസമയം ഇ ഡി കസ്റ്റഡിയും അറസ്റ്റും ചോദ്യം ചെയ്തു കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.
ജയിലിൽ തനിക്ക് മരുന്നും മതഗ്രന്ഥങ്ങളും പുസ്തകങ്ങളും വേണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. രാമായണവും ഭഗവത് ഗീതയും കൂടാതെ നീർജ ചൗധരിയുടെ
how prime minister’s decied എന്ന പുസ്തകവും ആവശ്യപ്പെട്ടു.
ദില്ലി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ദില്ലിയിലെ റോസ് അവന്യു കോടതിയിൽ ഹാജരാക്കിയ കെജ്രിവാളിനെതിരെ ഗുരുതരമായ ആരോപണമാണ് ഇഡി ഉയർത്തിയത്. കെജ്രിവാൾ അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുന്നില്ല. ചോദ്യങ്ങൾക്ക് അറിയില്ല എന്ന് മാത്രമാണ് മറുപടി. മൊബൈൽ ഫോണിൻറെ അടക്കം പാസ്സ്‌വേർഡും നൽകാൻ തയ്യാറാകുന്നില്ലെന്നും ED കോടതിയിൽ വ്യക്തമാക്കി
അതിനിടെ കെജ്രിവാൾ ജയിലിൽ ആയതോടെ സംസ്ഥാനത്തെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള നീക്കം ബിജെപി ശക്തമാക്കും. ഈ മാസം 15നാണ് ജൂഡിഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുക.