കുഞ്ഞിനെ രക്ഷിച്ചവർക്ക്‌ തുമ്പിക്കൈ കൂപ്പി നന്ദി അറിയിച്ച് അമ്മ ആന; വൈറലായി വീഡിയോ

National Special

മൃഗങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. അത് മനം കവരുന്ന ഒരു ആനക്കാഴ്ച്ചയാണ്. അബദ്ധത്തില്‍ കനാലില്‍ വീണ കുഞ്ഞിനെ രക്ഷിച്ച് തിരികെ ഏല്‍പ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറയുകയാണ് അമ്മ ആന.

തമിഴ്നാട് അഡിഷ്ണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് എക്സില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ പൊള്ളാച്ചിയിലെ അണ്ണാമലൈ ടൈഗര്‍ റിസര്‍വിലെ കനാലില്‍ അകപ്പെട്ട കുട്ടിയാനയെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ മുതിര്‍ന്ന ആനയുടെ ചിന്നം വിളികേട്ടാണ് ഈ സംഘം അവിടേക്കെത്തിയത്.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്‍ പറഞ്ഞു.

Leave a Reply