സിംഹങ്ങൾക്ക് അക്ബര്‍- സീത പേരിട്ട വിവാദം; ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

National

കൊൽക്കത്തയിലെ മൃഗശാലയിൽ കഴിയുന്ന സിംഹങ്ങൾക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ സിംഹങ്ങള്‍‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ത്രിപുരയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെണ്ട് ചെയ്തു . ത്രിപുര പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രബിന്‍ലാല്‍ അഗര്‍വാളിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്നായിരുന്നു സിംഹങ്ങളെ സിലിഗുരിയിലെ വടക്കന്‍ ബംഗാള്‍ വന്യമൃഗ പാര്‍ക്കിലേക്ക് മാറ്റിയത്. ആ സമയത്ത് ത്രിപുരയിലെ മുഖ്യ വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന പ്രബിന്‍ലാലാണ് രജിസ്റ്ററില്‍ അക്ബര്‍, സീത എന്നീ പേരുകള്‍ സിംഹങ്ങള്‍ക്കിട്ടത്.

വിവാദങ്ങളെ തുടര്‍ന്ന് അഗര്‍വാളിനെ ത്രിപുര സര്‍ക്കാര്‍ ചോദ്യം ചെയ്‌തെങ്കിലും സിംഹ ദമ്പതികള്‍ക്ക് സീത, അക്ബര്‍ എന്നീ പേരുകള്‍ നല്‍കിയത് താനല്ലെന്ന് അഗർവാൾ പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ മൃഗങ്ങളുടെ കൈമാറ്റ പരിപാടിയിലാണ് പേരുകള്‍ മാറ്റിയതെന്ന് കണ്ടെത്തുകയും അത് അഗര്‍വാളിന്റെ സസ്‌പെന്‍ഷനിലേക്ക് നയിക്കുകയുമായിരുന്നു. 1994 ഐഎഫ്എസ് ബാച്ചുകാരനാണ് പ്രബിന്‍ലാല്‍ അഗര്‍വാൾ.

ത്രിപുരയില്‍ നിന്നുമാണ് സിംഹ ദമ്പതികള്‍ക്ക് പേര് നല്‍കിയതെന്നും എന്ത് മാറ്റത്തിന്റെയും ഉത്തരവാദിത്തം ത്രിപുരയിലെ മൃഗശാല അധികാരികള്‍ക്കാണെന്നും ബംഗാള്‍ വനംവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. അക്ബര്‍, സീത സിംഹങ്ങളെ ഒരുമിച്ച് കൂട്ടിലിട്ടെന്നാരോപിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇത് മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു വിഎച്ച്പി കോടതിയെ സമീപിച്ചത്.

Leave a Reply