ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സി.കെ നാണു വിഭാഗം

National

ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.കെ നാണു വിഭാഗം. ബംഗളുരുവില്‍ ചേര്‍ന്ന പ്ലീനറി യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. ദേവഗൗഡ വിഭാഗത്തിനെതിരെ സുപ്രീംകോടതിയെ സമീപക്കാനും പ്ലീനറി യോഗം തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ സമാന്തരയോഗം വിളിച്ച സി.കെ നാണുവിനെ ജെഡിഎസില്‍ നിന്നും കഴിഞ്ഞ ദിവസം ദേവഗൗഡ പുറത്താക്കിയിരുന്നു. ഇതിന് പിറകേയാണ് നാണുവിഭാഗത്തിന്റെ നടപടി. ദേശീയ വൈസ് പ്രസിഡന്റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്ന് ദേവഗൗഡ വ്യക്തമാക്കിയിരുന്നു.

അതേ സമയം കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും യോഗത്തില്‍ പങ്കെടുത്തില്ല. ദേവഗൗഡ വിഭാഗത്തോടും നാണുവിഭാഗത്തോടും സമദൂരം നയത്തിലാണ് സംസ്ഥാന നേതൃത്വം.

Leave a Reply