ജനാധിപത്യപരമല്ലാത്ത ഷൂഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന്‌ കെ എസ് യു

Keralam

കൊച്ചി: ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. ജനാധിപത്യപരമല്ലാത്ത സമരമാര്‍ഗം എന്ന ബോധ്യമുണ്ടെന്ന് അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് സമരം വൈകാരിക പ്രകടനം മാത്രമായാണ് കാണുന്നതെന്നും പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും KSU വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരം വരെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എന്നാല്‍ കരിങ്കൊടികള്‍ മാറ്റി തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും ഇനി ഷൂ കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുമെന്നാണ് അലോഷ്യസ് സേവ്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ഇന്നലെ പെരുമ്പാവൂരിലാണ് KSU സംസ്ഥാന സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു ഷൂ ഏറ് പ്രതിഷേധം നടന്നത്.

Leave a Reply