ഇസ്രയേൽ ഭീകരതയ്ക്ക് ഇരയാകുന്ന തന്റെ ജനതയുടെ ദുരിതപർവം ലോകത്തിനുമുന്നിൽ കത്തുന്ന വാക്കുകളാൽ വരച്ചിട്ട പലസ്തീൻ കവി റെഫാത് അലാരീർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലേക്ക് വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് റെഫാത് അലാരീറും കുടുംബവും കൊല്ലപ്പെട്ടത്.
‘എന്റെ ജീവൻ പൊലിഞ്ഞേ തീരൂവെങ്കിൽ, നീ ജീവനോടെയിരിക്കണം, എന്റെ കഥ പറയാൻ. എന്റെ ജീവൻ പൊലിഞ്ഞേ തീരൂവെങ്കിൽ, അത് പ്രതീക്ഷകൾ കൊണ്ടുവരട്ടെ, അത് ഒരു കഥയാവട്ടെ’ മരണം മുന്നിൽക്കണ്ട് നവംബറിൽ അദ്ദേഹം രചിച്ച ‘ഈഫ് ഐ മസ്‌റ്റ് ഡൈ’ എന്ന കവിത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.