Thursday, November 21, 2024
Breaking Now

National

മരണസംഖ്യ ഉയരുന്നു ; വ്യാജമദ്യ ദുരന്തത്തിൽ തമിഴ്‌നാട്ടിൽ 35 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം ദുരന്തം. ഒരു സ്ത്രീകൾ ഉള്‍പ്പെടെ ഇതുവരെയായി 35 പേര്‍ മരിച്ചു. മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ നിരവധിപേരുടെ നില ഗുരുതരമാണ് . ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് ക​​​രു​​​ണാ​​​പു​​​ര​​​ത്ത് ലോഡിംഗ് തൊഴിലാളികളും ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രുമായ ഒ​​​രു ​​​സം​​​ഘം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വ്യാ​​​ജ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് മ​​​ദ്യം വാ​​​ങ്ങി​​​യ​​​ത്. 50 ല്‍ ഏറെപ്പേരേ ശാരീരിക ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം ലഭിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മ​​​ദ്യം​​​ ക​​​ഴി​​​ച്ച​​​തി​​​നു​​​ശേ​​​ഷം […]

KERALAM

കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; 73 മരണം; 28 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; വീണ്ടും ഉരുൾപൊട്ടൽ

വയനാട് ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ മരണം 73 ആയി. ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കുപ്രകാരം 116 പേരെ പരുക്കളോടെ രക്ഷപ്പെടുത്തി. മരിച്ചവരിൽ 28 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 46 മൃതശരീരങ്ങൾ ഉണ്ട്. ഇനിയുമേറെ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. കൂടാതെ അപകടത്തിൽ ചാലിയാർ പുഴയിലൂടെ 11 മൃതദേഹങ്ങൾ മലപ്പുറത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മാത്രം 25 മൃതദേഹങ്ങൾ കണ്ടെത്തി. ഉരുൾപൊട്ടലുണ്ടായ മേഖലയിൽ ഏകദേശം 400ഓളം വീടുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉച്ചയോടെ മുണ്ടക്കൈ പുഴയിൽ […]

മണിക്കൂറുകളോളം ചെളിയിൽ പൂണ്ടയാളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

വയനാട് ഉരുൾപൊട്ടലിൽ മണിക്കൂറുകളോളം ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി. സഹായത്തിനായി ചെളിയിൽ പൂണ്ട്കിടക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഫയർആൻഡ് റെസ്ക്ക്യു ടീമാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പ്രഥമ ശുശ്രൂഷ നൽകി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യം പുറപ്പെട്ടു.

WORLD

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു ഇറാൻ മാധ്യമങ്ങൾ. അസർബൈജാനിൽ ഹെലോകോപ്റ്റർ തകർന്നു അപകടത്തിലാണ് മരണം. വിദേശകാര്യമന്ത്രി ഹുസൈന്‍ അമീർ അബ്ദുള്ളയും കൊല്ലപ്പെട്ടു. ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് പ്രതികൂലമായ കാലാവസ്ഥ കാരണം ഏറെ വൈകിയാണ് രക്ഷ പ്രവർത്തകർ അപകട സ്ഥലത്ത് എത്താൻ കഴിഞ്ഞത്. തിരച്ചിലില്‍ താപ ഉറവിടം കണ്ടെത്തിയതായി തുര്‍ക്കി നേരത്തെ അറിയിച്ചിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തിയത്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്. ഇറാന്റെ തെക്കന്‍ അസര്‍ബൈജാന്‍ […]

Sports

കോപയിൽ മെസിക്കും പടയ്ക്കും കാനഡയെ വീഴ്ത്തി വിജയത്തുടക്കം

കോപ അമേരിക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്ക്ക് വിജയത്തുടക്കം. മെസിയും സംഘവും കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചാണ് അർജന്റീനയെ വിജയത്തിലേക്കെത്തിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസ്, ലോട്ടേറോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്.

കേരള ടീം മുന്‍ കാപ്റ്റന്‍ പി രവിയച്ചൻറെ സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് ; വിടവാങ്ങിയത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളി

സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലിയം തറവാട്ടില്‍ കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി രവിയച്ചൻ (96) അന്തരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ് രവിയച്ചൻ. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമിലെ അംഗവുമായിരുന്നു. ബാറ്റ്‌സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടില്‍ എത്തിക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലിയം തറവാട്ടില്‍ നടക്കും. […]

Follow Us

Advertisement

Recent Posts

Advertisement